ഇനി യാത്രാ മൊഴി
Tuesday, December 15, 2009
ഒരു കാറ്റിലിളകും നേര്‍ത്ത ചേലാഞ്ചലം,
പോലിവളുടെ വിറയാര്‍ന്ന മാനസം.
വ്യഥിതമേതോ സ്മരണയില്‍ തുടുക്കും
വിരഹിയാമാരുടെയോ കണ്‍തടം പോലൊരു സന്ധ്യ
ഇനിയില്ല ശിശിരമേ, യാത്മാവില്‍
നീ പൊഴിയ്ക്കും മഞ്ഞുമായി കാത്തിരുന്നു
മരിയ്ക്കുവാന്‍ നാളുകള്‍,
തീരുന്നു, വരും പൂക്കാലമെന്നു വെറുതെ
കിനാവ് കാണിച്ച ജീവിത ഋതുക്കള്‍ തന്‍ മായാ നടനം.
വൈകി പോകുവാന്‍, അഴിച്ചു വെയ്ക്കുന്നു ഞാനീ
പൊന്‍ ചിലമ്പിന്റെ പ്രേമ സങ്കീര്‍ത്തനം,
മറ്റേതു വനികയില്‍ നിന്‍ രാഗമുണര്‍ന്നാലും
അറിയും ഞാനതെന്റെ പ്രാണനാദമാകയാല്‍!
കരിയില പോല്‍ പറന്നു തീര്‍ത്ത ദൂരങ്ങളില്‍
പൊഴിഞ്ഞു കിടപ്പൂ, നിനക്കായെരിഞ്ഞു
തീര്‍ന്നോരായിരം രാത്രികള്‍ തന്‍
നിത്യ നൊമ്പര സ്മൃതികള്‍ മാത്രം!
29 comments:
മറ്റേതു വനികയില്‍ നിന്‍ രാഗ മുണര്‍ന്നാലു-
മറിയും ഞാനതെന്റെ പ്രാണനാദമാകയാല്‍!
വൈകി പോകുവാന്‍, അഴിച്ചു വെയ്ക്കുന്നു ഞാനീ
പൊന്‍ ചിലമ്പിന്റെ പ്രേമ സങ്കീര്‍ത്തനം,
മറ്റേതു വനികയില്‍ നിന്‍ രാഗ മുണര്‍ന്നാലു-
മറിയും ഞാനതെന്റെ പ്രാണനാദമാകയാല്‍!
നല്ല വരികള്‍
വരികള്‍ നന്നായിരിയ്ക്കുന്നു.
"ഇനിയില്ല ശിശിരമേ, യാത്മാവില്‍
നീ പൊഴിയ്ക്കും മഞ്ഞുമായി കാത്തിരുന്നു
മരിയ്ക്കുവാന്‍ നാളുകള്‍..."
പ്രതീക്ഷ കൈവിടാതെ സൂക്ഷിയ്ക്കൂ...
മറ്റേതു വനികയില്‍ നിന്‍ രാഗമുണര്‍ന്നാലും
അറിയും ഞാനതെന്റെ പ്രാണനാദമാകയാല്‍!
vedhanppichu
വരികള്‍ നല്ലൊരു ഫീല്‍ തരുന്നുണ്ട്
ചില വാക്കുകള്‍ ശ്രദ്ധിക്കുക : വൈകിയാണോ വൈകീ യാണോ ?
പ്രതീക്ഷയെ ഒന്നുകൂടി കനം വെപ്പിച്ചിട്ടുണ്ട്
Marikkatha nalukalilekkulla kathuveppu...!
Manoharam, Ashamsakal...!!
മറ്റേതു വനികയില്‍ നിന്‍ രാഗമുണര്‍ന്നാലും
അറിയും ഞാനതെന്റെ പ്രാണനാദമാകയാല്‍!
ഇതു വളരെ നന്നായിട്ടുണ്ട്.
ezhuthth nannakunnundu
സുന്ദരം....
ലളിതം ....നല്ല താളംവരികള്‍ക്ക്
സുന്ദരമായ വരികള്‍.തുടരുക.
കവിത മനോഹരം. ഒരു നോവലിന്റെ സ്പര്‍ശമുള്ള പോലെ തോന്നി.
<--മറ്റേതു വനികയില്‍ നിന്‍ രാഗ മുണര്‍ന്നാലു-
മറിയും ഞാനതെന്റെ പ്രാണനാദമാകയാല്‍!-->
ആഭയുടെ ഈ വരികള്‍ വളരെ ഹൃദയസ്പര്‍ശിയായി തോന്നി.
Kerala Teachers
ആഭ ഒത്തിരി ഇഷ്ടായി. മനോഹരമായ വരികള്‍ തന്നെ
ശബരിമലയില്‍ പോയിരുന്നതിനാല്‍ ഇന്നലെ ആണ് നാട്ടില്‍ നിന്നും വന്നത്. അതാണ് കമന്റ് ഇടാന്‍ താമസിച്ചതും
ishtappettu
ആഭ, കൊള്ളാം. നന്നായിരിക്കുന്നു.
മനോഹരം....താളാത്മകമായ കവിത..നല്ല പദസമ്പത്ത്..ആശംസകള്‍..
കരിയില പോല്‍ പറന്നു തീര്‍ത്ത ദൂരങ്ങളില്‍
പൊഴിഞ്ഞു കിടപ്പൂ, നിനക്കായെരിഞ്ഞു
തീര്‍ന്നോരായിരം രാത്രികള്‍ തന്‍
നിത്യ നൊമ്പര സ്മൃതികള്‍
എല്ലാ കവിതകളും മനോഹരമായിരിക്കുന്നു... നല്ല ശൈലി. തുടരുക
വരികള്‍ ഇഷ്ടമായി!
പ്രതീക്ഷകളുടെ നല്ലൊരു പുതുവര്‍ഷം ആശം സിക്കുന്നു!
താങ്കളുടെ ബ്ലോഗ് കൊള്ളാം. ഞാന്‍ ജോയിന്‍ ചെയ്തു. താങ്കളെ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു.എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
മനസ്സിനെ സ്പര്‍ശ്ശിച്ച വരികള്‍..
വരികളൊക്കെ കൊള്ളാം. ഗാനാമായൊ പാട്ടായോ ഒക്കെ ഉപയോഗിക്കയും ചെയ്യാം. എന്നാല്‍
ജീവിതത്തെ സമ്പൂര്‍ണ്ണമാക്കുന്നത്, വീണ്ടും വീണ്ടും സജീവമാക്കുന്നത് സാമാന്യ ജീവിതത്തില്‍ വരുന്ന ഭാഷകൊണ്ടാണ് എന്നു കൂടി മനസ്സിലാക്കിയാല്‍ നന്നാവും
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
@ഞാന്‍ ഇരിങ്ങല്‍,
സാമാന്യ ജിവിതത്തിലെ ഭാഷ കൊണ്ട് സാമാന്യ ജിവിതമേ സാധ്യമാകു.വിശിഷ്ട ജീവിതത്തിനും സംസ്കാരത്തിനും വിശിഷ്ട ഭാഷയും അവശ്യമാണെന്നുംകൂടി അറിയുക, ഇരിങ്ങൽ
"സാമാന്യ ജിവിതത്തിലെ ഭാഷ കൊണ്ട് സാമാന്യ ജിവിതമേ സാധ്യമാകു.വിശിഷ്ട ജീവിതത്തിനും സംസ്കാരത്തിനും വിശിഷ്ട ഭാഷയും അവശ്യമാണെന്നുംകൂടി അറിയുക"- ഗോപാല്‍ ഉണ്ണികൃഷ്ണന്‍”
പ്രസ്താവന ഒരുപാടിഷപ്പെട്ടു. പക്ഷെ മനസ്സിലാവാത്തത് എന്താണ് വിശിഷ്ട ജീവിതം എന്നും വിശിഷ്ട ഭാഷ എന്നുമാണ്. ഈ ബ്ലോഗിന്‍ റെ ഉടമ അനുവദിക്കുമെങ്കില്‍ ചര്‍ച്ച ഇവിടെ ആവാം. അല്ലെങ്കില്‍ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുകയും ആവാം.
കവിത ഭാഷയുടെ ഒരു പ്രയോഗമാണ്. അത് ഭാഷയുടെ പല പ്രയോഗങ്ങളില്‍ ഒന്നാണ്.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
@ഞാന്‍ ഇരിങ്ങല്‍ ,
വിശിഷ്ട ജീവിതത്തിനും ഭാഷ്യ്ക്കും വിശദീകരണമോ! അതും നിലവാരമുള്ളവരോട്!!
താങ്കളുടെ ഈ വിഷയ ചിന്തയും ചർച്ചാതാല്പര്യവും വിശിഷ്ടം ഇന്ന് എന്തു മീനാണ് കറി?... സാമാന്യവും.
“അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി“... വിശിഷ്ടം.” “വായിനോക്കി വെള്ളമിറക്കി“...സാമാന്യം
യശസ്വികളുടെ ജീവിതങ്ങൾ വിശിഷ്ടമായവ.
(ആഭേ, ഈ “ഹൈജാക്ക്“ ക്ഷമിക്കുക.)
ഗോപാല്‍ ഉണ്ണികൃഷ്ണന്‍ സാറെ,
“വിശിഷ്ട ജീവിതത്തിനും ഭാഷ്യ്ക്കും വിശദീകരണമോ! അതും നിലവാരമുള്ളവരോട്!!“
ഇതിനര്‍ത്ഥം മനസ്സിലായില്ല. വിശിഷ്ടം എന്ന് ഉദ്ദേശിക്കുന്നതും നിലവാരവും ഏത് അളവു കോല്‍ വച്ച് അളക്കുന്നു. ഭാരത സര്‍ക്കാര്‍ ദാരിദ്ര രേഖയുടെ അളവു കോലുകള്‍ കാലങ്ങളായി മാറ്റി വരച്ചു കൊണ്ടേ ഇരിക്കുന്നു. അതു പോലെ വര മാറ്റി വരക്കുന്നതാണോ വിശിഷ്ടവും നിലവാരവും എന്ന് സംശയം. താങ്കള്‍ എന്നെ സംശയ വൃത്തത്തിലാക്കുന്നു.
“താങ്കളുടെ ഈ വിഷയ ചിന്തയും ചർച്ചാതാല്പര്യവും വിശിഷ്ടം ഇന്ന് എന്തു മീനാണ് കറി?... സാമാന്യവും.“
ചിന്തയേയും താല്പര്യത്തേയും സാമാന്യമായി വയ്ക്കുകയാണ് നല്ലത്. വിഷയ ചിന്ത എന്നത് തന്നെ അതിധാരാളമായ ഉത്തരങ്ങളും അര്‍ത്ഥങ്ങളും തരുന്നതു തന്നെ. സൂരി നമ്പൂരിയുടെ വിഷയ ചിന്തയായിരിക്കില്ല കടമറ്റത്ത് കത്തനാരുടേത് അപ്പോള്‍ ഏതാണ് വിശിഷ്റ്റ ചിന്ത? അതോ ചന്തുമേനോന്‍ റേയോ കേരള വര്‍മ്മ വലിയ കോയി ത്തമ്പുരാന്‍ റേതോ.. വീണ്ടും വിഷമ വൃത്തം തന്നെ.,
“”“അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി“... വിശിഷ്ടം.”
“വായിനോക്കി വെള്ളമിറക്കി“...സാമാന്യം
വീണ്ടും ...വായി നോക്കി വെള്ളമിറക്കി എന്നു പറയുന്നത് സാമാന്യമോ..!
“യശസ്വികളുടെ ജീവിതങ്ങൾ വിശിഷ്ടമായവ.“
ആരാണ് യശ്വസികള്‍..!
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
Let us find another venue for discussion. You could perhaps email me; see my profile
മറ്റേതു വനികയില്‍ നിന്‍ രാഗമുണര്‍ന്നാലും
അറിയും ഞാനതെന്റെ പ്രാണനാദമാകയാല്‍!
യാത്രാമൊഴിയാണെങ്കിലും അറിയാനുള്ള ത്വര അവസാനിക്കുന്നില്ല.....
ഇഷ്ടായി....
Post a Comment