നീ മാത്രമാകുന്നു ഞാന്‍

Tuesday, December 8, 2009

വിരഹാര്‍ദ്രമോര്‍മ്മകള്‍ പെയ്തു തോരാതെ
വിതുമ്പി നില്‍ക്കും സാന്ദ്രമേഘമേ,
വിമൂകമാം സ്വപ്നമായി നീ വരും വീഥിയില്‍
വിസ്മയപൂരിതം മഴവില്ലു ഞാന്‍..

ഒന്നു നിന്‍ കണ്‍കളില്‍ തെളിയുവാന്‍
ഒഴുകിയെത്തും മുരളിയിലലിയുവാന്‍
ഒടുവിലെ പാട്ടും ജീവനില്‍ പകര്‍ത്തി
ഓമനേ നിന്‍ പീലിയായി കൊഴിഞ്ഞു ഞാന്‍ പോകാം

ഏതോ വിഭൂതിയായെന്‍ വിരല്‍തുമ്പില്‍
ഏകാന്ത സന്ധ്യതന്‍ മണി വിളക്കായെന്‍ വാതിലില്‍
ഏടലര്‍ താരിന്റെ മുഗ്ദ്ധമാം വിശുദ്ധിയായെന്‍ വാടിയില്‍
ഏറെ തണുത്തൊരു മമ ഹൃത്തിന്‍ ജീവനായി സിരകളില്‍-
നീ തളിര്‍ക്കുന്നുവെങ്കിലുമെരിയുന്നു പ്രാണന്‍

നിന്‍ വിരഹമാം പൊടിക്കാറ്റിലഖിലം നിറയുന്നു,
നിനക്കായി തുടിയ്ക്കുന്നു മരിയ്ക്കുന്ന നേരവും..
നീ മാത്രമായി മാറുന്നു ഞാന്‍..

36 comments:

ആഭ മുരളീധരന്‍ December 8, 2009 at 9:01 PM  

എഴുതാനൊന്നും അറിയില്ല. പുതിയ രീതിയിലുള്ള കവിതകളും വശമില്ല. അറിയാവുന്ന പോലെ എഴുതുന്നു.എല്ലാവരുടെയും അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹണ്ട്

സ്നേഹത്തോടെ
ആഭ.

Sukanya December 8, 2009 at 9:36 PM  

കൊള്ളാം. എല്ലാ പ്രോത്സാഹനവും എന്റെ വക അയക്കുന്നു. :)

വരവൂരാൻ December 8, 2009 at 9:51 PM  

വിരഹാര്‍ദ്രമോര്‍മ്മകള്‍ പെയ്തു തോരാതെ
വിതുമ്പി നില്‍ക്കും സാന്ദ്രമേഘമേ...

‍വിസ്മയപൂരിതം നിൻ വരികൾ ... മനോഹരമായിരിക്കുന്നു തുടരുക....ആശംസകൾ

പ്രതീഷ്‌ദേവ്‌ December 8, 2009 at 10:37 PM  

നന്നായി.. ഇനിയും എഴുതൂ

the man to walk with December 8, 2009 at 11:20 PM  

നീ മാത്രമായി മാറുന്നു ഞാന്‍..
ishtaayi

meegu2008 December 8, 2009 at 11:25 PM  

നന്നായിരിക്കുന്നു...ഇനിയും എഴുതുക...........

ആശംസകള്‍ ...

എറക്കാടൻ / Erakkadan December 9, 2009 at 12:38 AM  

എഴുതിയെഴുതി ഭാവിയിൽ ഒരു വലിയ കവയത്രി യാകട്ടെ

jayanEvoor December 9, 2009 at 12:53 AM  

മോശമായിട്ടില്ല.
തുടര്‍ന്നെഴുതൂ...
ഭാവുകങ്ങള്‍!

ആഭ മുരളീധരന്‍ December 9, 2009 at 1:12 AM  

നന്ദി സുകന്യാ, വരവൂരാന്, പ്രതീഷ്, ദ മാന്‍ , ദിനേഷ്, ഏറക്കാടന്, ജയന്‍ ഏവൂര്‍

ഷണ്മുഖന്‍ പുതിയറ,  December 9, 2009 at 2:11 AM  

അത്ര നല്ല കവിതയൊന്നുമല്ല
എങ്കിലും ഒരു തുടക്കക്കാരിയെന്ന നിലയില്‍ കൊള്ളാം.

താരകൻ December 9, 2009 at 3:23 AM  

നന്നായിരിക്കുന്നു..തുടക്കം “കയ്യിലൊരിന്ദ്രധനുസ്സുമായ് കാറ്റത്തു പെയ്യുവാൻ നിന്ന മേഘമേ..” എന്നു തുടങ്ങുന്ന വയലാറിന്റെ വരികളെ ഓർമ്മിപ്പിച്ചു..എന്നാലുംകൊള്ളാം.ആശംസകൾ

Jayesh/ജയേഷ് December 9, 2009 at 8:56 AM  

ഇനിയും എഴുതൂ

Sanal Kumar Sasidharan December 9, 2009 at 9:50 AM  

ആഭ നല്ല പാട്ടെഴുത്തുകാരിയാണല്ലോ..കൂടെപ്പാടാൻ ധാരാളം പ്പേരെക്കിട്ടും ഇവിടെ.. :)

ചന്ദ്രകാന്തം December 9, 2009 at 11:29 AM  

വിസ്മയംകൊണ്ടുനിൽക്കുന്ന മഴവില്ല് !
കൺകളിൽ തെളിയട്ടെ എന്നും.

ആശംസകൾ.

ആഭ മുരളീധരന്‍ December 9, 2009 at 8:26 PM  

ഷണ്മുഖന്‍പുതിയറ,Aby,താരകൻ,ജയേഷ്,സനാതനൻ,ചന്ദ്രകാന്തം,പ്രിയ ഉണ്ണികൃഷ്ണന്‍എല്ലാവര്‍ക്കും നന്ദി.സ്നേഹം.

സനാതനന്‍ ചേട്ടാ കളിയാക്കിയതാണല്ലേ

സുനില്‍ ‍‍‍പെരുമ്പാവൂര്‍ December 10, 2009 at 1:59 AM  

മധുരിതമാം വിരഹ മുകിലുകള്‍
സാന്ദ്രമായ് പെയ്തീടട്ടെ ...
നീയും നിന്റെ ഭക്തിയും ആ പ്രണയമഴയില്‍
കുളിച്ചീറനായ് നില്‍ക്കെ ചാരെയാ
ചോരനുമുണ്ടാവും ... മിഴിയറിയാതെ .. കാതുണരാതെ

രഘുനാഥന്‍ December 10, 2009 at 3:59 AM  

നന്നായിട്ടുണ്ട്...ഇനിയും എഴുതൂ........... ആശംസകള്‍

കുളക്കടക്കാലം December 10, 2009 at 5:02 AM  

ആദ്യനാലുവരികള്‍ നന്നായിരിക്കുന്നു.ഇതു മനസ്സില്‍ സ്വയം രൂപപ്പെട്ടൂ വന്നത്. തുടര്‍ന്നുള്ള മൂന്നു വരികള്‍ ആദ്യവരികളോടു ചേര്‍ന്നുനില്ക്കുന്നു,മനസ്സിനോടും.തുടര്‍ന്നുള്ള വരികള്‍ മനസ്സില്‍ നിന്നും പാകമായൂന്നുവീണ വരികളുടെ പിറവിക്കുശേഷം എഴുതിയതാകാം എന്നു കരുതുന്നു.എന്തായാലും ധൈര്യമായി എഴുതൂ...വിഷയത്തെ നെഞ്ചോടു ചേര്‍ത്തുവച്ച്,പാകമാകുന്നതുവരെ കാത്ത്.ആശംസകള്‍

Manoraj December 10, 2009 at 7:20 PM  

oru puthiya ezhuthukariyanennu nunaparayukayano? anengil congrats.. karanam, ezhuthu kandittu angine thonniyilla.. pinne, kavitha vilayiruthan valiya kazhivilla...engilum ulla parimithamay arivu vachu parayam..aswadikkan kazhiyunnundu.. abhinandanagal.. pinne, samayam kittumbol ente blogilooteyum onnu sancharikkuka.. kure enthokeyo kuththikurichittundu...vayichu boradikku

ആഗ്നേയ December 10, 2009 at 7:35 PM  

മഴപോലെ ഭംഗിയുള്ള വരികൾ..തുടരുക :-)

SHAJI December 10, 2009 at 10:04 PM  

നിന്‍ വിരഹമാം പൊടിക്കാറ്റിലഖിലം നിറയുന്നു,
നിനക്കായി തുടിയ്ക്കുന്നു മരിയ്ക്കുന്ന നേരവും

NANNAVM,ENIKKURAPPUNDU

SHAJI

ശ്രീ December 10, 2009 at 10:19 PM  

ബൂലോകത്തേയ്ക്ക് സ്വാഗതം.

നന്നായിട്ടുണ്ട്, വരികള്‍.

രാജേഷ്‌ ചിത്തിര December 11, 2009 at 12:34 AM  

good effort..


You can do better...


please continue....

aashamsakal....

അഭിജിത്ത് മടിക്കുന്ന് December 11, 2009 at 3:07 AM  

കളിയാക്കുന്നതല്ല,സത്യം.
സനാതനന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
വലിയ പാട്ടെഴുത്തുകാരിയായി സ്ക്രീനില്‍ കാണാനാകുമെന്ന് കരുതുന്നു.ഇത് വിമര്‍ശനമായി കരുതരുത്.അനുമോദനം തന്നെയാണ്.
നന്നായിട്ടുണ്ട് എന്ന വെറും വാക്കില്‍ വലിയ കാര്യമൊന്നുമില്ല.
എങ്കിലും പറയുന്നു,വളരെ നല്ല വരികളാണ് ആഭ.

താങ്കളുടേതായ രീതിയില്‍ വ്യത്യസ്തത കണ്ടെത്തുക.ആശംസകള്‍.ബൂലോകത്തേക്ക് സുസ്വാഗതം

Unknown December 11, 2009 at 3:43 AM  

കൊള്ളാം നല്ല കവിത

പാവപ്പെട്ടവൻ December 11, 2009 at 10:48 AM  

ഏതോ വിഭൂതിയായെന്‍ വിരല്‍തുമ്പില്‍
ഏകാന്ത സന്ധ്യതന്‍ മണി വിളക്കായെന്‍ വാതിലില്‍
ഏടലര്‍ താരിന്റെ മുഗ്ദ്ധമാം വിശുദ്ധിയായെന്‍ വാടിയില്‍
ഏറെ തണുത്തൊരു മമ ഹൃത്തിന്‍ ജീവനായി സിരകളില്‍-
നീ തളിര്‍ക്കുന്നുവെങ്കിലുമെരിയുന്നു പ്രാണന്‍

നല്ല താളമുള്ള വരികള്‍ വളരെ നന്നായിട്ടുണ്ട് ആശംസകള്‍

കണ്ണനുണ്ണി December 11, 2009 at 10:18 PM  

ഇമ്പമുള്ള കുറെ ഏറെ ബിംബങ്ങള്‍ ഉണ്ട് വരികളില്‍. എങ്കിലും ഇനിയും നന്നാവും എന്ന് മനസ്സ് പറയുന്നു.
കൂടുതല്‍ എഴുതുമല്ലോ. എവിടെ വരുന്ന നല്ല കമന്റുകള്‍ താങ്കളിലെ കവയത്രിയെ തേച്ചു മിനുക്കി എടുക്കട്ടെ.

SAJAN S December 12, 2009 at 5:46 AM  

ഒന്നു നിന്‍ കണ്‍കളില്‍ തെളിയുവാന്‍
ഒഴുകിയെത്തും മുരളിയിലലിയുവാന്‍
ഒടുവിലെ പാട്ടും ജീവനില്‍ പകര്‍ത്തി
ഓമനേ നിന്‍ പീലിയായി കൊഴിഞ്ഞു ഞാന്‍ പോകാം
nice :)

Post a Comment