ഞാന്‍ രാധ
Monday, December 14, 2009
ഒന്നു നീ നോക്കിയാല്‍
പാടുമെന്‍ ഹൃത്തടം
ഒന്നു നീ പാടിയാല്‍
ആടുമെന്‍ മാനസം
ജീവന്റെ ജീവനേ
നിന്‍ നെറുകയിലെ
പീലിയായ്, നിന്നുടെ
മഞ്ഞച്ച പട്ടായി
ജീവിച്ചു തീരാന്‍
കൊതിക്കുന്നിതെന്‍ മനം
നിന്നെയോര്‍ക്കുമ്പോള്‍
കടമ്പ് പൂക്കുന്നു
യമുനാനദിയിലെ
ഓളങ്ങള്‍ പൂക്കുന്നു
വൃന്ദാവനത്തിലെ
വിരഹവും പൂക്കുന്നു
കാടുകള്‍ പൂക്കുന്നു
മേടുകള്‍ പൂക്കുന്നു
എന്‍ മനം വലിയൊരു
പൂമരമാകുന്നു
14 comments:
ലളിതമായ, ഹൃദ്യമായ വരികളാൽ സമ്പുഷ്ഠം..
അഭിനന്ദനങ്ങൾ..
ഇതൊരു കൃഷ്ണ കൃപാസാഗരമാണല്ലോ..
:)
:)
നിന്നെയോര്‍ക്കുമ്പോള്‍
കടമ്പ് പൂക്കുന്നു
യമുനാനദിയിലെ
ഓളങ്ങള്‍ പൂക്കുന്നു
വൃന്ദാവനത്തിലെ
വിരഹവും പൂക്കുന്നു
കാടുകള്‍ പൂക്കുന്നു
മേടുകള്‍ പൂക്കുന്നു
എന്‍ മനം വലിയൊരു
പൂമരമാകുന്നു
പൂമരമല്ലിത്. പൂക്കാലമാണ്... ആയിരം പ്രേമവസന്തങ്ങള്‍ ഒന്നായ പൂക്കാലം...
ഹൃദ്യം, ആശംസകള്‍...
pranayam pookkunna kaalam..
ishtaayi
ലളിതം, മനോഹരം!
പ്രണയം..പ്രണയം....!
ദാ..ഇവിടെയുമുണ്ടൊരു രാധ.
കവിതയില്‍
കാണ്ണുനനത്
ആര്‍ദ്രത
നൈര്‍മല്യം
അഭിനന്ദനങ്ങള്‍
നിര്‍മ്മലമായ പ്രേമം ഇതിലും ഹൃദ്യമായ് ലളിതമായ് എങ്ങിനെയാണ് അവതരിപ്പിക്കുക..
Ee pookkal ennum vadathirikkatte...!
Manoharam, Ashamsakal...!!!
പാടിപ്പോകാന്‍ തോന്നിപോകുന്ന വരികള്‍ ...ലളിതം ഹൃദയം
നല്ല എഴുത്ത്...ആശംശകൾ.
Post a Comment