കൃഷ്ണ പക്ഷം
Saturday, December 12, 2009
കിനാവിലാരോ കുടഞ്ഞെന്നകതാരില്‍
നറും നിലാവിന്റെ നേര്‍ത്തൊരു തുള്ളി!
നിന്‍ തണു വിരല്‍ തൊട്ട പോല്‍
കണ്‍ തുറക്കെ കണ്ടു ഞാന്‍ ശ്യാമ രൂപാ
നിന്നര മണി ചിന്തും കനക കാന്തിയില്‍
പൂത്തു നില്‍ക്കും താരകാ ജാലം!
നിദ്രയിലാരോ ചാര്‍ത്തുന്നു
ചിലമ്പെന്റെ പാദങ്ങളില്‍ രാവു തോറും
നീ വരും സ്വപ്നങ്ങളൊക്കെയും
നൃത്ത വേദിയാകുന്നു കണ്ണാ
ഉണര്‍ന്നാലുമാരു കാണാന്‍ ജീവനില്‍
നീ കെട്ടിയ ചിലമ്പിനാല്‍ ഞാനാടും പദങ്ങള്‍?
നിനവും നിറങ്ങളും നീ തന്നെയാകുന്ന
മോഹ വിഭ്രാന്തിയില്‍,ഓരോ ചലനവും
നിനക്കുള്ള പൂജാനടനമാകുന്നു
നിന്നോടക്കുഴലിന്‍ ദൂര ശ്രുതിയില്‍
ലോകമേ മറന്നു ഞാനുറങ്ങേ
കടമ്പു പോല്‍ പൂത്തു നില്‍ക്കുന്നു രാത്രി.
ഉണര്‍ന്നാലുമീ ഉറങ്ങുന്ന ലോകമെങ്ങനെയറിയാന്‍
പ്രാണനില്‍ നീ തൂകും പ്രണയം വിടര്‍ത്തിയ പുലരികള്‍?
20 comments:
ഒരു കവിത കൂടെ. സ്നേഹത്തോടെ
ഉണര്‍ന്നാലുമീ ഉറങ്ങുന്ന ലോകമെങ്ങനെയറിയാന്‍
പ്രാണനില്‍ നീ തൂകും പ്രണയം വിടര്‍ത്തിയ പുലരികള്‍?
നല്ല വരികള്‍
ആശംസകള്‍ :)
nannayittundu abha...abhinandanagal..kavitha keerimurikkan ariyaththathukond kootuthal ezhuthunnilla
നന്നായിട്ടുണ്ട്
വൃത്ത നിബദ്ധമാണെന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ കവിതയുടെ മണവും ഗുണവും കൊടുത്ത് എഴുതിയിട്ടുണ്ട് ഇവിടെനിന്നും മുന്നോട്ട് പോവുക.
ഇത്രയും ഭാഷാസ്വാധീനമുണ്ടെങ്കില്‍ സുന്ദരമായ ഗദ്യം എഴുതാമല്ലോ. ലേഖനങ്ങളോ അനുഭവക്കുറിപ്പുകളോ ഒക്കെ.
ഇക്കഴിഞ്ഞ രണ്ടുപോസ്റ്റിലും മര്യാദയ്ക്ക് മലയാളം എഴുതാന്‍ അറിയാവുന്ന ഒരാളുണ്ടെന്ന് തോന്നി. ഇക്കാലത്ത് അത് വലിയൊരു ഗുണമാണ് താനും. കവിത ഉണ്ടെന്ന് തോന്നിയില്ല. ക്ഷമിക്കുക.
കൃഷ്ണ ഭക്തിയുടെ ആഴം കാട്ടുന്നതിനോപ്പം സുന്ദരമായ പദങ്ങള്‍ കണ്ണന്റെ കനക ചിലങ്ക പോലെ മനോഹരമായിരിക്കുന്നു.
ഇനിയും കൂടുതല്‍ നന്നായി എഴുതാന്‍ ശ്രമിക്കുമല്ലോ.. ആശംസകള്‍
എനിക്കീ പോസ്റ്റിനെക്കാൾ ആ പ്രൊഫൈൽ ചിത്രമാനിഷ്ടമായത്. ത്രികുടസുന്ദരി :)
ഗുപ്തന്‍, ഞാന്‍ വലിയ കവിയാ ണെന്ന് എവിടെയും
അവകാശപ്പെട്ടിട്ടില്ലല്ലോ. ഞാന്‍ താങ്കളുടെ ബ്ലോഗൊന്നും
കണ്ടിട്ടില്ല, പക്ഷെ പല സ്ഥലത്തും താങ്കള്‍ ഇട്ട കമന്റുകള്‍
കണ്ടിട്ടുണ്ട്. നിങ്ങളെ പോലുള്ള വലിയ ആളുകള്‍ ആസ്വദിക്കുന്ന
തരം ആധുനിക കവിത എഴുതാനൊന്നും അറിവില്ല.
മനസ്സില്‍ തോന്നുന്നത് കുത്തിക്കുറിയ്ക്കുന്നു. വായിക്കുമ്പോള്‍
അതിനൊരു ഈണവും താളവും ഉള്ളത് കൊണ്ടാവാം കവിതയെന്നു
വെറുതെ തോന്നുന്നു. ഇല്ലാത്ത കവിത വായനയ്ക്ക് വെച്ചത്
അവിവേകമാണെങ്കില്‍ ക്ഷമിയ്ക്കുക.
എല്ലാവര്‍ക്കും നന്ദി.
വിണ്ണിൻ വിദൂരമാം തീരത്തു നീയൊരു
വെൺ ചന്ദ്രനായിന്നു വന്നുദിക്കെ..
നീയാം നിലാമഴ മെല്ലതഴുകുന്ന
നീലകടമ്പായി പൂത്തുഞാനും...
ഞാന്‍ വലിയ ആളാണെന്ന് ഒന്ന് അറിയിച്ചിട്ട് പോകാമെന്നേ വിചാരിച്ചിരുന്നുള്ളൂ. ഷെമി :)
നല്ലൊരു ഭക്തി ഗാനത്തിന്റെ വരികള്‍ പോലെയുണ്ട്...
ആശംസകള്‍ ....
ഫുള്‍ ഓഫ്:
ഗുപ്താ എന്തിനും കേറി അഫിപ്രായം പറഞ്ഞില്ലെങ്കി
അമ്മ വീട്ടീന്ന് ചോറു തരൂല്ലേ കണ്ണാ.ആളുകള്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ എഴ്താന്‍ സ്വാതന്ത്ര്യം ഈ നാട്ടിലില്ലേ, അല്ല ഇല്ലേ.
പ്രണയം വിടര്‍ത്തിയ പുലരികള്‍..
എഴുത്തിനോടുള്ള ഈ പ്രണയം തുടരട്ടെ..
nalla varikal aabha :-)
വളരെ നന്നായിട്ടുണ്ട്.
രാധയോ....മീരയോ...? :-)
നല്ല കവിത.വരികളില്‍ നിറയെ പ്രണയവും ഭക്തിയും.
നന്നായിട്ടുണ്ട്
ആശംസകള്‍ ....
സാജന്‍ സദാശിവന്‍,
മനോരാജ്,
ശ്രീ,
വീണ്ടും വന്നതിനും നല്ല വാക്കോതിയതിനും നന്ദി.
ഗോപാല്‍ ഉണ്ണികൃഷ്ണ, പ്രോത്സാഹനത്തിനു നന്ദി,
ഗുപ്തന്‍,നേരത്തെ പറഞ്ഞല്ലോ..:)
കണ്ണനുണ്ണി,
താരകന്‍,
നിശാഗന്ധി,
വഴിപോക്കന്‍,
ആഗ്നേയ,
കുമാരന്‍,
മഷിത്തണ്ട്,
നിങ്ങളുടെ നല്ല വാക്കുകള്‍ കവിതയുടെ
ലോകത്തേയ്ക്ക് പിച്ച വെയ്ക്കുന്ന എനിയ്ക്ക്
തുടരാന്‍ ആത്മവിശ്വാസം തരുന്നു. നന്ദി.
ദീപ, രാധയും മീരയും ഈ ഭക്തിയ്ക്കും എത്രയോ ഉയരെയാണ്,അല്ലെ?
സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും നന്ദി.
രണ്ടു അനോണികള്‍ക്കും നന്ദി..
അങ്ങനെ എനിക്കും അനോണി കമെന്റ് :)
കൃഷ്ണകൃപാസാഗരം.... നന്നായിരിക്കുന്നു
ദേ, ഇതും ഭഗവാന്‍ കൃഷ്ണനുള്ളതാ.. :)
http://ar-najeem.blogspot.com/2008/02/blog-post.html
Post a Comment